മഞ്ഞിൻ പൂക്കുട മകുടവുമേന്തിയ
സഹ്യാദ്രി തൻ കൊടുമുടിയിൽ
ചിലമ്പുകൾ തുള്ളി തത്തി വരുന്നൊരു
സുന്ദരിയാരോ കതിർമണി നീ
കാടുകൾ, മേടുകൾ അരുവികൾ ചൊല്ലും
കിളികൾ പാടും കഥകളുമായ്
സൗഗന്ധികമീ പൂക്കൾ പാടും
മോഹം വിടർത്തും സ്വപ്നമിതാ
വേളി നിലാവിൽ പൂക്കുട ചൂടും
വാക പെണ്ണിൻ കഥ പറയൂ
കേരം വിളയും കേരള നാട്ടിൽ
സ്വപ്നം വിരിയും ഉത്സവമായ് ....
മലനാടിൻ കനൽ കാന്തി പടർത്തും
ഏല കുളിരിൻ മധുവനിയിൽ
കാനന വസന്തം തളിരിടും പോലെ
ചിലമ്പി വരുന്നൊരു പൂക്കാരി നീ
വെൺ കതിർ ചൂടി തുള്ളി വരൂ നീ
ഓണ കാറ്റിൻ വയ ലേലകൾ
പൊന്നിൻ മണികൾ കൊയ്യും മനസ്സിൽ
സ്വപ്നം വിരിയും ഉത്സവമായ്
ഓണ നിലാവിൽ പുടവ യുടുത്തു
അഞ്ചും അലയാൽ മിന്നിടൂ നീ
കേരം വിളയും കേരള നാട്ടിൽ
സ്വപ്നം വിരിയും ഉത്സവമായ് ....
മഞ്ഞിൻ പൂക്കുട മകുടവുമേന്തിയ
സഹ്യാദ്രി തൻ കൊടുമുടിയിൽ
ചിലമ്പുകൾ തുള്ളി തത്തി വരുന്നൊരു
സുന്ദരിയാരോ കതിർമണി നീ
നീലത്താമര ഇതളിൽ വിരിഞ്ഞൊരു
സുന്ദര പുഷ്പമായ് വിടരുക നീ
വർണ്ണ പൊയ്കയിൽ നീന്തി തുടിക്കുമൊരു
സുവർണ്ണ ശലഭമായ് അണയുമീ ഞാൻ
ഉണരൂ നീ, പുതുപുലരി പിറന്നു
സൂര്യദീപം തെളിയുകയായ്
വിടരൂ നീ, മലർ കാന്തി പരത്തി
ലോകർക്കേവതും വിസ്മയമായ്
മന്ദാരവനികയിൽ പുളകങ്ങൾ പൊഴിക്കുമാ
പൊന്മലർ വസന്തം തീർത്തിടൂ നീ
എൻ കരളിൽ കുളിരുകൾ കോരിടും
ആ സുന്ദരമിഴികളിൽ മയങ്ങിതോ ഞാൻ
മാനം തുടുത്തൂ നിൻ കാന്തിയി ലലിഞ്ഞി
മേഘ ശകലങ്ങൾ അടുക്കുകയായ്
വാഴ്ത്തിടുന്നൂ നിൻ അഴകിലുണർന്നു
സ്വര വാദ്യമുയർത്തിയാ കിന്നരങ്ങൾ
നീല താമര ഇതളിൽ വിരിഞ്ഞൊരു
സുന്ദര പുഷ്പമായ് വിടരുക നീ
വർണ്ണ പൊയ്കയിൽ നീന്തി തുടിക്കുമൊരു
സുവർണ്ണ ശലഭമായ് അണയുമീ ഞാൻ